ചാലക്കുടി: നഗരസഭയുടെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങൾ പടികൂടി നശിപ്പിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോയ്്ക്ക് സമീപത്തെ ഹോട്ടൽ രചന, സൗത്ത് ജംഗ്ഷനിലെ ഹോട്ടൽ ക്വാളിറ്റി, ഹോട്ടൽ ഉപ്പും മുളകും എന്നിവയിൽ നിന്നാണ് ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. മറ്റ് സ്ഥാപനങ്ങളിൽ നിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കവറുകൾ വിൽപ്പനയ്ക്ക് വച്ചിരുന്നതും പിടികൂടി പിഴ ഈടാക്കി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.ആർ. പ്രസാദ്, ജെ.എച്ച്.ഐ എം.എ. ഷാജി, വിവാ വിൻസി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.