arun
ഈ വർഷത്തെ പൗലോസ് താക്കോൽക്കാരൻ പുരസ്കാരത്തിന് അർഹനായ കൊരട്ടി സി.ൈ.ബി.കെ.അരുൺ

ചാലക്കുടി: ജില്ലാ കൗൺസിൽ അംഗവും പ്രമുഖ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന പൗലോസ് താക്കോൽക്കാരന്റെ 29ാം ചരമ വാർഷികം ഞായറാഴ്ച ഡ്രീംസ് പ്ലാസയിൽ നടക്കും. നഗരസഭയും പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങ് വൈകീട്ട് 4ന് മന്ത്രി ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ താക്കോൽക്കാരൻ പുരസ്‌കാരം കൊരട്ടി സി.ഐ.ബി.കെ.അരുണിന് മന്ത്രി നൽകും. മൂന്ന് ഭവനങ്ങളുടെ സമർപ്പണം, വിദ്യാഭ്യാസ അവാർഡ് വിതരണം എന്നിവയും നടക്കും. ടി.ജെ.സനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബെന്നി ബെഹന്നാൻ എം.പി മുഖ്യാതിഥിയാകും. നഗരസഭ ചെയർമാൻ വി.ഒ.പൈലപ്പൻ, മുൻ എം.എൽ.എമാരായ ബി.ഡി.ദേവസി , എ.കെ.ചന്ദ്രൻ, നഗരസഭ പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ സി.എസ്. സുരേഷ്, തൃശൂർ ക്രൈംബ്രാഞ്ച് എസ്.പി. കെ.എസ്.സുദർശൻ എന്നിവർ സംബന്ധിക്കും .