ana
ഗജരത്‌നം തിരുവമ്പാടി ശിവസുന്ദറിന്റെ മരത്തിൽ നിർമ്മിച്ച ശിൽപ്പത്തിന്റെ സമർപ്പണ ചടങ്ങ് മേളപ്രമാണി പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: ഗജരത്‌നം തിരുവമ്പാടി ശിവസുന്ദറിന്റെ മരത്തിൽ തീർത്ത ശിൽപ്പത്തിന്റെ സമർപ്പണം നടന്നു. ആനപ്രേമിയായ ചേർപ്പ് പെരുമ്പിള്ളിശ്ശേരി പി.വി.ജെ മരക്കമ്പനിയുടമ്മ പി.വി. ജോൺസന്റെ നിർദ്ദേശാനുസരണം ശിൽപ്പി ടി.എസ്. മണിയാണ് ശിൽപ്പം നിർമ്മിച്ചത്.

മദിരാശി മരത്തിൽപ്പെട്ട അഞ്ചര അടി ഉയരത്തിലുള്ള ഒറ്റ തടിയിൽ ആറ് മാസം കൊണ്ടാണ് ശിൽപ്പം പൂർത്തീകരിച്ചത്. സമർപ്പണ ചടങ്ങ് മേളപ്രമാണി പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു. കുട്ടൻ മാരാരെയും മകൻ കാർത്തിക് പി. മാരാരെയും കെ.പി.കൃഷ്ണൻ ഭട്ടതിരിപ്പാട് ആദരിച്ചു. സി. വിജയൻ പെരുവനം അനിൽകുമാർ, സോമൻ ആത്ര, ജോൺസൺ എന്നിവർ പ്രസംഗിച്ചു.