ചാലക്കുടി: കലിക്കൽ ഭഗവതി ക്ഷേത്രത്തിലെ ഭദ്രകാളി പ്രതിഷ്ഠയും പൊങ്കാല സമർപ്പണവും മേയ് 9 മുതൽ 13 വരെ വിവിധ ചടങ്ങുകളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തന്ത്രി സി.കെ. നാരായണൻകുട്ടി മുഖ്യ കാർമ്മികനാകും. ചടങ്ങുകൾക്ക് തുടക്കംകുറിച്ച് ഞായറാഴ്ച വൈകിട്ട് 5ന് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം തെളിക്കും. മേൽശാന്തി ജയചന്ദ്രൻ ശാന്തികൾ സന്നിഹിതനാകും. ക്ഷേത്രത്തിൽ നിർമ്മിച്ച പുതിയ ഊട്ടുപുരയുടെ സമർപ്പണം 11ന് യൂണിയൻ സെക്രട്ടറി നിർവഹിക്കും. 13 നാണ് പ്രതിഷ്ഠ. അന്ന് ഉച്ചതിരിഞ്ഞ് പൊങ്കാലയും നടക്കും. നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുക്കും. ക്ഷേത്രം രക്ഷാധികാരി കെ.എ. ഉണ്ണിക്കൃഷ്ണൻ, പ്രസിഡന്റ് എം.യു. രവി, കൺവീനർ രാജൻ ചൂരക്കാട്ടുകര, സെക്രട്ടറി വൃന്ദ മധു എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.