1

വിദ്യ എൻജിനിയറിംഗ് കോളേജ് അത്‌ലറ്റിക് മീറ്റിലെ ദീപശിഖ കുന്നംകുളം എ.സി.പി: ടി.എസ്. സിനോജ് കൈമാറുന്നു.

വടക്കാഞ്ചേരി: തലക്കോട്ടുകര വിദ്യ എൻജിനിയറിംഗ് കോളേജിൽ 15-ാം അത്‌ലറ്റിക് മീറ്റിന് ആവേശോജ്ജ്വല തുടക്കം. കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ടി.എസ്. സിനോജ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സി.ബി. സജി അദ്ധ്യക്ഷനായി. സ്‌പോർട്‌സ് വിദ്യാർത്ഥികളിൽ ശാരീരിക ക്ഷമതയ്ക്ക് പുറമെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് ടി.എസ്. സിനോജ് പറഞ്ഞു. വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ പി.എൻ. ഉണ്ണിരാജൻ, പി.ടി.എ പ്രസിഡന്റ് നിഷ വൽസൻ നായർ എന്നിവർ പ്രസംഗിച്ചു. വിദ്യ സ്റ്റുഡന്റ് സെനറ്റ് ജനറൽ ക്യാപ്ടൻ ജയകൃഷ്ണൻ സത്യവാചകം വിദ്യാർത്ഥികൾക്ക് ചൊല്ലി നൽകി. വിവിധ വകുപ്പുകൾ നടത്തിയ മാർച്ച് പാസ്റ്റോടെയാണ് അത്‌ലറ്റിക് മീറ്റ് ആരംഭിച്ചത്. യുണിവേഴ്‌സിറ്റി, ഇന്റർ യുണിവേഴ്‌സിറ്റി, അത്‌ലറ്റിക് മീറ്റിലെ വിജയികൾ ദീപശിഖാ പ്രയാണം നയിച്ചു. വിദ്യയിലെ ഫിസിക്കൽ എജ്യുക്കേഷൻ അസോസിയേറ്റ് പ്രൊഫസർ കെ.വി. രമേഷ്, അസിസ്റ്റന്റ് പ്രൊഫസർ അരുന്ധതി ശശികുമാർ എന്നിവർ നേതൃത്വം നൽകി.