kavadi
പറപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് നടന്ന കാവടിയാട്ടം.

പറപ്പൂക്കര: നാദ താള വിസ്മയം തീർത്ത് പറപ്പൂക്കര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ആഘോഷിച്ചു. രാവിലെ 5ന് നടതുറപ്പോടെ ക്ഷേത്ര ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് ക്ഷേത്ര ചടങ്ങുകൾ ആരംഭിച്ചു. ഭാഗവത പാരായണം, ചതുശ്ശുത പ്രസാദ വിതരണം, ഭക്തി ഗാനമേള എന്നിവ നടന്നു. ഉച്ചയ്ക്കും രാത്രിയും വിവിധ ദേശക്കാരുടെ കാവടി എഴുന്നള്ളിപ്പും അഭിക്ഷേകവും നടന്നു. വൈകിട്ട് നാദസ്വര കച്ചേരി, ചുറ്റുവിളക്കും ദീപാരാധനയും ഭക്തി പ്രഭാഷണവും ഉണ്ടായി.