ആമ്പല്ലൂർ: സി.പി.ഐ അളഗപ്പ നഗർ വെസ്റ്റ് ലോക്കൽ സമ്മേളനം ആരംഭിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ഷീല വിജയകുമാർ ഉദ്ഘാടനം ചെയ്തു. വടക്കുമുറിയിൽ നിന്ന് കെ.കെ. ചന്ദ്രന്റെ സ്മൃതി കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച പതാക ജാഥയും മണ്ണംപേട്ട അബേക്കർ കോളനിയിൽ എ.എം. മണിലാലിന്റെ സ്മൃതി കേന്ദ്രത്തിൽ നിന്നുള്ള ബാനർ ജാഥയും വട്ടണത്രയിലെ കെ.കെ. രാമകൃഷ്ണൻ സ്മൃതി കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച കൊടിമര ജാഥയും ആമ്പല്ലൂർ സെന്ററിലെ പൊതുസമ്മേളനത്തിൽ സംഗമിച്ചതിന് ശേഷമായിരുന്നു പൊതുസമ്മേളനം. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം പി.എം. നിക്‌സൻ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി.കെ.ശേഖരൻ, ജില്ലാ കൗൺസിൽ അംഗം കെ.എം.ചന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ.ആർ.അനൂപ്, വി.എസ്.ജോഷി, വി.കെ. അനീഷ് തുടങ്ങിയവർ പ്രസംഗിച്ചു