kju-seminarകേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി നാട്ടിക പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: കേരള ജേർണലിസ്റ്റ് യൂണിയൻ ജില്ലാ കമ്മിറ്റി നാട്ടിക പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച 'മാദ്ധ്യമ സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സി.എസ്. സുനിൽ അദ്ധ്യക്ഷനായി. ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ കമ്മിറ്റി അംഗം ജോസ് താടിക്കാരൻ വിഷയാവതരണം നടത്തി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ, വൈസ് പ്രസിഡന്റ് രജനി ബാബു, കെ.ജെ.യു ജില്ലാ സെക്രട്ടറി ജോസ് വാവേലി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബിജോയ് പെരുമാട്ടിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.എം. അഷറഫ്, ജില്ലാ ട്രഷറർ എൻ.പി. ഉദയകുമാർ, കൺവീനർ ടി.വി. സദാശിവൻ എന്നിവർ സംസാരിച്ചു.