പുത്തൻചിറ: ഗുരുധർമ്മ പ്രബോധിനി സഭയും വിജ്ഞാനകേന്ദ്രം തൃശൂരും സംയുക്തമായി സഭ പ്രാർത്ഥന ഹാളിൽ കാർഷിക വിജ്ഞാന സദസ് സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ സി.കെ. യുധി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സഭ പ്രസിഡന്റ് തിലകൻ തയ്യിൽ അദ്ധ്യക്ഷനായി. പുത്തൻചിറ കൃഷി ഓഫീസർ രേഷ്മ എൻ.ടി മുഖ്യാതിഥിയായി.
മുൻ ഡെപ്യുട്ടി കളക്ടർ എം.പി. സുധാകരൻ, സഭ മുൻ പ്രസിഡന്റുമാരായ എം.ഡി. ഉണ്ണിക്കൃഷ്ണൻ, കളത്തിൽ ദാസൻ, ക്ഷേമനിധി കൺവീനർ ടി.എം. വത്സൻ, കർഷകൻ സുഭാഷ് ചെമ്പനേഴാത്ത്, രാജു പനങ്ങാട്ട് ചന്ദ്രശേഖരൻ കറുകപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.
കാർഷിക വിജ്ഞാന കേന്ദ്രം അദ്ധ്യാപകരായ ഡോ. ദീപ ജയിംസ്, അനൂപ് കൃഷ്ണൻ എന്നിവർ ജൈവ പച്ചക്കറിക്കൃഷിയും രോഗ പ്രതിരോധവും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. അദ്ധ്യാപകരെയും സഭ മെമ്പർമാരായ മികച്ച കർഷകരെയും ചടങ്ങിൽ ആദരിച്ചു. ക്ലാസിൽ പങ്കെടുത്ത എല്ലാ മെമ്പർമാർക്കും പച്ചക്കറി വിത്തുകളും ജൈവവളവും നൽകി. സഭ കോ- ഓർഡിനേറ്റർ അജിത് മഠത്തിപറമ്പിൽ ചടങ്ങുകൾക്ക് നേതൃത്വം നൽകി.