kovil
ആൽമരം വീണ് തകർന്ന സുബ്രഹ്മണ്യൻ കോവിൽ.

ചേലക്കര: ആൽമരം പൊട്ടി വീണ് അമ്പലം തകർന്നു. വെങ്ങാനെല്ലൂർ മഹാശിവക്ഷേത്രത്തിൽ ഉപദേവനായ സുബ്രഹ്മണ്യന്റെ കോവിലാണ് തകർന്നത്. കോവിലിന്റെ സമീപത്തായി നിൽക്കുന്ന വളരെ പഴക്കമുളള ആലിന്റെ വലിയ ശിഖരമാണ് ശനിയാഴ്ച രാത്രിയിൽ ഉണ്ടായ കാറ്റിൽ ഒടിഞ്ഞ് കോവിലിന്റെ മേൽ പതിച്ചത്. കാലപ്പഴക്കത്താൽ അടിഭാഗം ദ്രവിച്ച് അപകടസാദ്ധ്യതയിൽ നിന്നിരുന്ന ആൽമരം മുറിച്ചു നീക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ദേവസ്വം ഭാരവാഹികളോട് പലതവണ ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാത്തതാണ് കോവിലിന്റെ നാശത്തിന് ഇടയാക്കിയതെന്നും ഇതേ പോലെ ഗണപതി കോവിലിന് മുകളിലേക്ക് ചാഞ്ഞ് അപകട ഭീഷണിയിൽ കേടുവന്ന മറ്റൊരു മരം നിൽക്കുന്നുണ്ടന്നും ക്ഷേത്ര ക്ഷേമസമിതി പ്രവർത്തകർ പറഞ്ഞു.