news-photo
ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി തിരുനാളിന് വികാരി ഫാ. പ്രിന്റോ കുളങ്ങര കൊടിയേറ്റുന്നു.

ഗുരുവായൂർ: ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളി തിരുനാളിന് വികാരി ഫാ. പ്രിന്റോ കുളങ്ങര കൊടിയേറ്റി. ഇടവകയിലെ 14 കുടുംബ കൂട്ടായ്മകളിലും കൊടിയേറ്റം നടന്നു. പെരുമ്പറകൾ മുഴക്കി തിരുനാൾ വിളംബര ജാഥയുമുണ്ടായി. തിരുനാൾ നേർച്ചയായ പാദുവാമൃതം ആശീർവാദം, സപ്ലിമെന്റ് പ്രകാശനം എന്നിവ വികാരി നിർവഹിച്ചു. കൈക്കാരന്മാരായ തോംസൺ ചൊവ്വല്ലൂർ, ജോമോൻ ഇലവത്തിങ്കൽ, ഫെലിക്‌സ് റൊസാരിയോ, ജനറൽ കൺവീനർ സി.വി. ലാൻസൻ എന്നിവർ നേതൃത്വം നൽകി.
മേയ് 13 മുതൽ 16 വരെയാണ് തിരുനാളാഘോഷം. വെള്ളിയാഴ്ച വൈകിട്ട് തിരുക്കർമ്മങ്ങൾക്ക് ശേഷം നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ദീപാലങ്കാരം സ്വിച്ച് ഓൺ ചെയ്യും. ശനിയാഴ്ച രാത്രി 10ന് അമ്പ്, വള എഴുന്നള്ളിപ്പ് സമാപനവും ഫാൻസി വെടിക്കട്ടും നടക്കും. ഞായറാഴ്ച രാവിലെ 10ന് തിരുനാൾ ദിവ്യബലിക്ക് ഫാ. ആൻസൻ നീലങ്കാവിൽ മുഖ്യകാർമ്മികനാവും. ഫാ. ജോയ്‌സൻ എടശേരി സന്ദേശം നൽകും. വികാരി ഫാ. പ്രിന്റോ കുളങ്ങര, കൈക്കാരന്മാരായ തോംസൺ ചൊവ്വല്ലൂർ, ജോമോൻ ഇലവത്തിങ്കൽ, ഫെലിക്‌സ് റൊസാരിയോ, ജനറൽ കൺവീനർ സി.വി. ലാൻസൻ, പ്രതിനിധി യോഗം സെക്രട്ടറി പ്രിൻസൻ തരകൻ, സിസ്റ്റർ അന്ന കുരുതുകുളങ്ങര, ജോയ് തോമസ്, ലെനിൻ ഡൊമിനിക്, എൻ.എൽ. നിക്ലാവോസ്, ജാൻസി ബാബു, എം.ജെ. ജെറോമി, ക്രിസ്റ്റി കാഞ്ഞിരത്തിങ്കൽ, എം.ജി. ജോഷി, റെജിൻ ലോറൻസ്, സെബു തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നുണ്ട്.