snehathanal
തൃപ്രയാർ സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ ഫുട്‌ബാൾ പരിശീലന ക്യാമ്പിലേക്ക് ഫുട്‌ബാൾ കൈമാറുന്ന ചടങ്ങിൽ നിന്ന്.

തൃപ്രയാർ: അശരണർക്ക് കൈത്താങ്ങായി തൃപ്രയാർ സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ്. ഭാര്യയുടെ കാൻസർ മൂലം ജീവിതം ദുരിതത്തിലായ വലപ്പാട് ചാലുകുളം പള്ളിയ്ക്ക് സമീപം തെരുവത്ത് അഷറഫ്, ശരീരം തളർന്ന് ജീവിതം വഴിമുട്ടിയ വലപ്പാട് കോതകുളം ബീച്ച് സ്വദേശി കറുകത്തല ബാബു എന്നിവർക്കാണ് തൃപ്രയാർ സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റ് സാന്ത്വനമേകിയത്. സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അംഗം ഗീത ഗോപി ധനസഹായം കൈമാറി. ഫുട്‌ബാൾ പരിശീലകരായ ഭരതന്റെയും, മണികണ്ഠന്റെയും നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തുന്ന സൗജന്യ പരിശീലന ക്യാമ്പിലേക്ക് ഫുട്‌ബാളും ട്രസ്റ്റ് അംഗങ്ങൾ നൽകി. ട്രസ്റ്റ് പ്രസിഡന്റ് വി.സി. അബ്ദുൾ ഗഫൂർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.എ. സലിം, രക്ഷാധികാരി ജിഹാസ് വലപ്പാട്, ടി.വി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ട്രസ്റ്റ് അംഗങ്ങളായ പി.സി. ഹഫ്‌സത്ത്, അശോകൻ കണ്ണോത്ത്, പി.എം. മുഹമ്മദ്, ഷൺമുഖരാജ് മാസ്റ്റർ, സുനിൽകുമാർ ഉള്ളാടിൽ, പി.ആർ. പ്രോംലാൽ, കെ.കെ. പ്രകാശൻ എന്നിവർ നേതൃത്വം നൽകി.