കൊടുങ്ങല്ലൂർ: സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കെ.എസ്.എഫ്.ഇയ്ക്ക് ബിസിനസ് വർദ്ധിപ്പിക്കുന്നതിനു വേണ്ടി സഹകരണ സംഘങ്ങൾ നടത്തി വരുന്ന പ്രതിമാസ നിക്ഷേപ പദ്ധതിയ്ക്ക് (എം.ഡി.എസ്) അനുവാദം തരാതെ തടസം നിൽക്കുന്നുവെന്ന് ആരോപിച്ച് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) കയ്പമംഗലം മണ്ഡലം സമ്മേളനം പ്രതിഷേധിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഇടപെട്ട് സഹകരണ സംഘങ്ങൾക്ക് ബിസിനസ് നടത്താൻ സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന് ശ്രീനാരായണപുരം വ്യാപാര ഭവനിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ.ബി. പ്രഭോഷ് അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സർവീസിൽ നിന്നും വിരമിച്ച ജീവനക്കാരെ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ആദരിച്ചു. കെ.സി.ഇ.സി ജില്ലാ സെക്രട്ടറി എ.എസ്. സുരേഷ് ബാബു, കെ.ജി. ബിന്ദു, എം.വി. രേഖ, കെ.എ. സജീവൻ, ടി.പി. രഘുനാഥ്, കെ.ആർ. സുധീഷ്, പി.എ. അഭിജിത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.ആർ. സുധീഷ് (പ്രസിഡന്റ് ), എ.ബി. പ്രഭോഷ് (സെക്രട്ടറി ), കെ.എ. സജീവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞടുത്തു.