കൊടുങ്ങല്ലൂർ: പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ നിലവിലെ ബാങ്ക് പ്രസിഡന്റായ മുരളി കുന്നത്തിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് പാനൽ വിജയിച്ചു. എൽ.ഡി.എഫും ബി.ജെ.പിയും മത്സര രംഗത്ത് എത്തിയതോടെ ബാങ്ക് തിരഞ്ഞെടുപ്പ് വാശിയേറിയതായി. കഴിഞ്ഞ ജനുവരിയിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് കൊവിഡിനെ തുടർന്ന് മേയ് എട്ടിലേക്ക് മാറ്റുകയായിരുന്നു. മുരളി കുന്നത്ത്, ടി.കെ. ലാലു, പി.എൻ. രാമദാസ്, പി.ആർ. പമ്പ, കെ.കെ. ചിത്രഭാനു, സി.എസ്. തിലകൻ, മാർട്ടിൻ അലങ്കാരത്ത്, മുരളീധരൻ കൊല്ലംപറമ്പിൽ, ഇ.എസ്. സിറാജ്, ശ്രീദേവി വിജയകുമാർ, ഡാലി വർഗീസ്, സരോജ വേണു എന്നിവരാണ് വിജയിച്ചത്. മൊത്തം 11,058 വോട്ടർമാരിൽ 4,567 പേരാണ് വോട്ട് ചെയ്തത്.