കയ്പമംഗലം: കയ്പമംഗലം വില്ലേജ് രണ്ടായി വിഭജിക്കുക, പ്രദേശത്തെ തെരുവ്നായ ശല്യം അവസാനിപ്പിക്കാൻ നടിപടി സ്വീകരിക്കുക, കൂരിക്കുഴി കടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് ഡോക്ടർമാരെ കൂടി നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്ന് സി.പി.ഐ കയ്പമംഗലം ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ എക്‌സി. അംഗം കെ.ജി. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി അംഗം കൃഷ്ണൻ കരുവത്ത് പതാക ഉയർത്തി. ടി.കെ. സുധീഷ്, ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ, ടി.പി. രഘുനാഥ്, പി.വി. മോഹനൻ, കെ.എസ്. ജയ എന്നിവർ സംസാരിച്ചു. സീനിയർ അംഗങ്ങളായ അഡ്വ. പി.കെ. പുരുഷോത്തമൻ, കൃഷ്ണൻ കരുവത്ത്, ബേബി ടീച്ചർ, സഹദേവൻ കുറ്റിക്കാട്ട് എന്നിവരെ ആദരിച്ചു. സി.പി.ഐ കയ്പമംഗലം ലോക്കൽ സെക്രട്ടറിയായി പി.എ. അഹമ്മദിനെയും അസി. സെക്രട്ടറിയൊയി കെ.വി. പ്രദീപ് കുമാറിയെയും തിരഞ്ഞെടുത്തു.