ചാലക്കുടി: നഗരസഭയും പൗലോസ് താക്കോൽക്കാരൻ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച പൗലോസ് താക്കോൽക്കാൻ പുരസ്‌കാര സമർപ്പണം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ. ബിന്ദു നിർവഹിച്ചു. സമൂഹത്തിന് സാന്ത്വനമായി നിലകൊണ്ട താക്കോൽക്കാന്റെ സ്മരണയും നിലാരംബർക്ക് കൈത്താങ്ങുന്നത് മാതൃകാ പ്രവർത്തനമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. വിശക്കുന്നവന് അന്നം നൽകുകയും അന്തിയുറങ്ങാൻ അവസരമുണ്ടാക്കുകയും ചെയ്യുന്നത് ഏറ്റവും മഹത്തരമായ കർമ്മങ്ങളാണ്. പൗലോസ് താക്കോൽ ഫൗണ്ടേഷന് ഇതെല്ലാം സാധിക്കുന്നുണ്ട്. പ്രൊഫ.ആർ.ബിന്ദു പറഞ്ഞു. ഈ വർഷത്തെ പുരസ്‌കാരം കൊരട്ടി സി.ഐ: ബി.കെ. അരുണിന് മന്ത്രി സമ്മാനിച്ചു. വീടുകളുടെ താക്കോൽ മുൻ എം.എൽ.എ ബി.ഡി. ദേവസി കൈമാറി. ടി.ജെ.സനീഷ്‌കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ധനസഹായങ്ങൾ ക്രൈംബ്രാഞ്ച് എസ്.പി. കെ.എസ്. സുദർശൻ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ വി.ഒ.പൈലപ്പൻ, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ഫൗണ്ടേഷൻ ചെയർമാൻ അഡ്വ. സി.ടി.സാബു, സെക്രട്ടറി യു.എസ്. അജയകുമാർ, കോ-ഓർഡിനേറ്റർ സുനിൽ സരോവരം എന്നിവർ പ്രസംഗിച്ചു.