ചാലക്കുടി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചാലക്കുടിക്ക് അനുവദിച്ച റവന്യൂ ടവർ പോട്ടയിൽ തന്നെ സ്ഥാപിക്കണമെന്ന് സി.പി.ഐ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭാ അതിർത്തിയിൽ അർഹതപ്പെട്ട എല്ലാ കുടുംബങ്ങൾക്കും എത്രയും വേഗം പട്ടയം നൽകണമമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന എക്‌സിക്യൂട്ടീവംഗം എ.കെ. ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉഷ പരമേശ്വരൻ, കെ.ജി. സുന്ദരൻ, എം.ഡി. പ്രവീൺ തുടങ്ങിയവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. ജില്ലാ എക്‌സിക്യൂട്ടീവംഗം കെ.കെ. ഷെല്ലി, മണ്ഡലം സെക്രട്ടറി പി.എം. വിജയൻ, അസിസ്റ്റന്റ് സെക്രട്ടറി സി.വി. ജോഫി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം രമ ബാഹുലേയൻ, മണ്ഡലം കമ്മിറ്റി അംഗം സി. മധുസൂദനൻ, സംഘാടക സമിതി ചെയർമാൻ പി.വി. ബിനീഷ് തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറിയായി അനിൽ കദളിക്കാടനെ തിരഞ്ഞെടുത്തു.