കൊരട്ടി: വെസ്റ്റ് കൊരട്ടി എസ്.എൻ.ഡി.പി ശാഖയുടെ കുടുംബ യോഗത്തിൽ വിദ്യാർത്ഥികൾക്ക്് പുസ്തകങ്ങൾ വിതരണം ചെയ്തു. ചാലക്കുടി യൂണിയൻ കൗൺസിലർ പി.ആർ. മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് കെ.എ. ജയേഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.കെ. മനോഹരൻ, സെക്രട്ടറി മനുജ ഷിനോ, ശശി കൈപ്പുഴ, തിലകൻ അമ്പാട്ട് പറമ്പിൽ, കലേഷ് മനോഹരൻ എന്നിവർ സംസാരിച്ചു.