ചാലക്കുടി: രക്ഷാധികാരിയും മുൻ പ്രസിഡന്റുമായിരുന്ന കെ.എൻ. കൃഷ്ണന്റെ അനുസ്മരണ ദിനം കൂടപ്പുഴ സുബ്രഹ്മണ്യ ക്ഷേത്രം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. പ്രസിഡന്റ് കെ.എ. ഉണ്ണിക്കൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.ടി. ബാബു അദ്ധ്യക്ഷനായി. മേൽശാന്തി കെ. ബാബുലാൽ മുഖ്യപ്രഭാഷണം നടത്തി. ഇ.എസ്. അനിയൻ, ശിവദാസൻ കാരാപ്പിള്ളി, പി.കെ. ചന്ദ്രൻ, സി.എസ്. സത്യൻ എന്നിവർ സംസാരിച്ചു.