എൽ.ഡി.എഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനം.
വരന്തരപ്പിള്ളി: വരന്തരപ്പിള്ളി സർവീസ് സഹകരണ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എൽ.ഡി.എഫ് വിജയിച്ചു. ഇസ്മായിൽ ചക്കുങ്ങത്തൊടി, ജയൻ പ്ലാശ്ശേരി, ജിജി ചെറിയാൻ മഞ്ഞളി, പൗലോസ് കാട്ടാളൻ, സലിം വലിയകത്ത്, മൊയ്തീൻ പടിക്കത്തൊടി, ഷിഹാബ് കുന്നേക്കാടൻ, സണ്ണി കോഴിക്കുന്നേൽ,സന്ധ്യ അജീഷ് തണ്ടാശ്ശേരി, ഷിമോൾ സജി എടത്താടൻ, ഷീജ ബാബു, അനീഷ് ഉണ്ണിചെക്കൻ, സുകുമാരൻ ചിറ്റിയാൻ എന്നിവരാണ് 2500 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. വിജയിച്ച സ്ഥാനാർത്ഥികളുമായി എൽ.ഡി.എഫ് പ്രവർത്തകർ വരന്തരപ്പിള്ളിയിൽ ആഹ്ലാദ പ്രകടനം പ്രകടനം നടത്തി. സി.പി.എം കൊടകര ഏരിയാ സെക്രട്ടറി പി.കെ. ശിവരാമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ഡിക്‌സൻ, എൻ.എം. സജീവൻ, എം.വി. സതീഷ് ബാബു, ആലി കുണ്ടുവായിൽ, പാലപ്പിള്ളി ലോക്കൽ സെക്രട്ടറി മുഹമ്മദാലി കുയിലൻത്തൊടി, വരന്തരപ്പിള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജി. അശോകൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജോർജ് എന്നിവർ പങ്കെടുത്തു.