jatha

ആചാര്യരത്‌നം പുരസ്‌കാരം ഋഗ്വേദപണ്ഡിതൻ ഡോ. മണ്ണൂർ ജാതവേദൻ നമ്പൂതിരിക്ക് പി. ചിത്രൻ നമ്പൂതിരിപ്പാട് നൽകുന്നു.

തൃശൂർ: വൈദികരംഗത്തെ പ്രഗത്ഭർക്കുള്ള തെക്കെമഠത്തിന്റെ ആചാര്യരത്‌നം പുരസ്‌കാരം ഋഗ്വേദപണ്ഡിതനും മനോരോഗ വിദഗ്ദ്ധനുമായ ഡോ. മണ്ണൂർ ജാതവേദൻ നമ്പൂതിരിക്ക് പി. ചിത്രൻ നമ്പൂതിരിപ്പാട് സമ്മാനിച്ചു. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സമ്മേളനം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വടക്കുമ്പാട് നാരായണൻ, മോഹൻ വെങ്കിടകൃഷ്ണൻ, കൊച്ചി ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, കൗൺസിലർ പൂർണിമ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.