എരുമപ്പെട്ടി: എസ്.എൻ.ഡി.പി എരുമപ്പെട്ടി ശാഖാ ഭാരവാഹികളായി എം.എസ്. വിജയൻ (പ്രസിഡന്റ്), എം.എസ്. സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റ്), ഒ.കെ. പ്രദീപ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും അനമോദന സമ്മേളനവും യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. ഭരതൻ ഉദ്ഘാടനം ചെയ്തു. എം.എസ്. വിജയൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ആർ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. സുധീഷ് പറമ്പിൽ, എ.എം. കിഷോർ എന്നിവരെ ആദരിച്ചു. നിഖിൽ നാരായണൻ സ്വാഗതവും എം.എസ്. സുബ്രമണ്യൻ നന്ദിയും പറഞ്ഞു.