thrissur-pooram

തൃ​ശൂ​ർ​:​ ​പൂ​ര​പ്രേ​മി​ക​ളു​ടെ​ ​ആ​ര​വ​ങ്ങ​ൾ​ക്കും​ ​പു​ഷ്പ​വൃ​ഷ്ടി​ക്കും​ ​മ​ദ്ധ്യേ,​ ​തു​മ്പി​ക്കൈ​ ​ഉ​യ​ർ​ത്തി​ ​അ​ഭി​വാ​ദ്യം​ ​ചെ​യ്ത്,​ എറണാകുളം ​ശി​വ​കു​മാ​ർ​ ​കു​റ്റൂ​ർ​ ​നെ​യ്ത​ല​ക്കാ​വി​ല​മ്മ​യു​മാ​യെ​ത്തി​ ​വ​ട​ക്കു​ന്നാ​ഥ​ന്റെ​ ​തെ​ക്കേ​ ​ഗോ​പു​ര​ന​ട​ ​തു​റ​ന്ന് ​പൂ​ര​ ​വി​ളം​ബ​ര​മ​റി​യി​ച്ചു.​ ​കൊ​വി​ഡ് ​മൂ​ല​മു​ണ്ടാ​യ​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​പു​രു​ഷാ​രം​ ​തി​ങ്ങു​ന്ന,​ ​മേ​ള​പ്പെ​രു​ക്ക​ങ്ങ​ളും​ ​നി​റ​ങ്ങ​ളും​ ​കു​ട​മാ​റ്റ​ച്ച​ന്ത​വും​ ​വെ​ടി​ക്കെ​ട്ടി​ന്റെ​ ​വി​സ്മ​യ​ങ്ങ​ളും​ ​ഒ​ന്നാ​കു​ന്ന​ ​തൃശൂ​ർ​ ​പൂ​രം​ ​ഇ​ന്ന്.
കൊ​മ്പ​ൻ​ ​തെ​ച്ചി​ക്കോ​ട്ടു​കാ​വ് ​രാ​മ​ച​ന്ദ്ര​ന്റെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​ആ​യി​ര​ങ്ങ​ൾ​ ​നെ​ഞ്ചേ​റ്റി​യി​രു​ന്ന​ ​പൂ​ര​വി​ളം​ബ​ര​ത്തി​ന്റെ​ ​മാ​റ്റ് ​തെ​ല്ലും​ ​കു​റ​യ്ക്കാ​തെ​യാ​ണ് ​പി​ന്മു​റ​ക്കാ​ര​ൻ​ ​എറണാകുളം ​ശി​വ​കു​മാ​റും​ ​ത​ല​യെ​ടു​പ്പോ​ടെ​ ​പൂ​ര​ത്തി​നു​ള്ള​ ​വാ​തി​ൽ​ ​തു​റ​ന്നി​ട്ട​ത്.
പ​ഞ്ച​വാ​ദ്യ,​ ​പാ​ണ്ടി​മേ​ള​ങ്ങ​ളു​ടെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​ക​ണി​മം​ഗ​ലം​ ​ശാ​സ്താ​വ് ​രാ​വി​ലെ​ ​ഏ​ഴ​ര​യോ​ടെ​ ​വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്തു​ന്ന​തോ​ടെ​ ​പൂ​രം​ ​തു​ട​ങ്ങും.​ 11.30​നാ​ണ് ​കോ​ങ്ങാ​ട് ​മ​ധു​വി​ന്റെ​ ​പ്രാ​മാ​ണി​ക​ത്വ​ത്തി​ൽ​ ​തി​രു​വ​മ്പാ​ടി​യു​ടെ​ ​മ​ഠ​ത്തി​ൽ​ ​വ​ര​വ് ​പ​ഞ്ച​വാ​ദ്യം.​ ​ശ്രീ​മൂ​ല​സ്ഥാ​ന​ത്തെ​ ​പാ​ണ്ടി​മേ​ള​ത്തി​ന് ​ശേ​ഷം​ ​തി​രു​വ​മ്പാ​ടി​ ​ഭ​ഗ​വ​തി​ ​വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്തും.​ 12.15​ന് ​പാ​റ​മേ​ക്കാ​വി​ൽ​ ​എ​ഴു​ന്ന​ള്ളി​പ്പ് ​തു​ട​ങ്ങും.
15​ ​ആ​ന​ക​ൾ​ക്ക് ​പാ​ണ്ടി​മേ​ളം​ ​അ​ക​മ്പ​ടി​യാ​കും.​ ​ര​ണ്ട​ര​യോ​ടെ​ ​വ​ട​ക്കു​ന്നാ​ഥ​നി​ലെ​ ​ഇ​ല​ഞ്ഞി​ച്ചു​വ​ട്ടി​ൽ​ ​പെ​രു​വ​നം​ ​കു​ട്ട​ൻ​മാ​രാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പാ​റ​മേ​ക്കാ​വി​ന്റെ​ ​ഇ​ല​ഞ്ഞി​ത്ത​റ​മേ​ളം​ ​കൊ​ട്ടി​ക്ക​യ​റും.​ ​അ​ഞ്ചി​നാ​ണ് ​പാ​ണ്ടി​മേ​ളം​ ​കൊ​ട്ടി​യു​ള്ള​ ​തെ​ക്കോ​ട്ടി​റ​ക്കം.​ ​കോ​ർ​പ്പ​റേ​ഷ​ന് ​മു​ന്നി​ലെ​ ​രാ​ജാ​വി​ന്റെ​ ​പ്ര​തി​മ​ ​വ​ലം​വ​ച്ച് ​തെ​ക്കേ​ഗോ​പു​ര​ത്തി​ന് ​അ​ഭി​മു​ഖ​മാ​യി​ ​പാ​റ​മേ​ക്കാ​വ് ​ഭ​ഗ​വ​തി​ ​നി​ല​കൊ​ള്ളും.​ ​അ​പ്പോ​ഴേ​യ്ക്കും​ ​തി​രു​വ​മ്പാ​ടി​ ​ഭ​ഗ​വ​തി​ ​ഗോ​പു​ര​ത്തി​ന് ​മു​ന്നി​ലെ​ത്തും.​ ​അ​ഞ്ച​ര​യോ​ടെ​യാ​ണ് ​ജ​ന​ല​ക്ഷ​ങ്ങ​ൾ​ ​സാ​ക്ഷി​യാ​കു​ന്ന​ ​ഭ​ഗ​വ​തി​മാ​രു​ടെ​ ​കൂ​ടി​ക്കാ​ഴ്ച​യും​ ​കു​ട​മാ​റ്റ​വും.​ ​ഏ​ഴി​ന് ​കു​ട​മാ​റ്റം​ ​ക​ഴി​ഞ്ഞ് ​ഭ​ഗ​വ​തി​മാ​ർ​ ​മ​ട​ങ്ങും.​ ​ഘ​ട​ക​പൂ​ര​ങ്ങ​ൾ​ ​ഉ​ച്ച​യോ​ടെ​ ​വ​ട​ക്കു​ന്നാ​ഥ​നി​ലെ​ത്തി​ ​മ​ട​ങ്ങും.​ ​ബു​ധ​നാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​മൂ​ന്ന് ​മു​ത​ൽ​ ​അ​ഞ്ചു​വ​രെ​യാ​ണ് ​വെ​ടി​ക്കെ​ട്ട്.​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നോ​ടെ​ ​പ​ക​ൽ​പ്പൂ​രം​ ​ശ്രീ​മൂ​ല​സ്ഥാ​ന​ത്ത് ​വി​ട​ചൊ​ല്ലി​ ​പി​രി​യും.

ആൾത്തിരക്കിൽ

ചമയപ്രദർശനം

ഇരുവിഭാഗങ്ങളുടെയും ആനച്ചമയം കാണാൻ ആയിരങ്ങളാണ് തൃശൂരിലെത്തിയത്. വർണക്കുടകളും കച്ചകളും നെറ്റിപ്പട്ടങ്ങളും ആലവട്ടവും വെഞ്ചാമരവും നിരക്കുന്നത് രണ്ട് വർഷത്തിന് ശേഷമായത് കൊണ്ട് പ്രതീക്ഷിച്ചതിലേറെ തിരക്കായിരുന്നു. സാമ്പിൾ വെടിക്കെട്ടിനും ആനച്ചമയ പ്രദർശനത്തിനും പതിവിലേറെ ആളുകളെത്തി. വൈകിട്ട് ആനകളുടെ പരിശോധനയും വിദഗ്ദ്ധസംഘം പൂർത്തിയാക്കി.

ഇന്നും നാളെയും പൂരപ്പറമ്പിൽ ഹെലികാം, ലേസർഗൺ, ഡ്രോൺ, ലേസർലൈറ്റുകൾ, വിസിലുകൾ എന്നിവയ്ക്ക് നിരോധനമുണ്ട്. കർശന സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്

ഹരിത വി.കുമാർ

കളക്ടർ