തൃപ്രയാർ: തളിക്കുളം ദാറുൽ മുസ്തഫ ഇസ്‌ലാമിക് അക്കാഡമിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഗ്രാൻഡ് മസ്ജിദ് 13ന് വൈകീട്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യുമെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികളായ കഞ്ഞഹമ്മദ് ഹാജി, ഹാഫിള് സാദിഖലി, ഷമീർ സഖാഫി അന്തിക്കാട്, നിസാർ സഖാഫി, പി.ഇ. ഹനീഫ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് 11,12,13 തീയതികളിലായി വ്യത്യസ്ത പരിപാടികൾ നടക്കും. 11ന് രാവിലെ സയ്യിദ് ഫസൽ തങ്ങൾ പതാക ഉയർത്തും. രാത്രി ഏഴിന് പേരോട് അബ്ദുറഹിമാൻ സഖാഫിയുടെ ആത്മീയ പ്രഭാഷണം. 12ന് രാത്രി ഏഴിന് പ്രമുഖ മദ്ഹ് ഗായകർ സംഗമിക്കുന്ന ഇശൽ വിരുന്ന്. ബാദുഷ സഖാഫി ആലപ്പുഴയുടെ പ്രഭാഷണം. 13ന് വൈകീട്ട് നാലിന് സാംസ്കാരിക സമ്മേളനം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉദ്ഘാടനം കാന്തപുരം നിർവഹിക്കും.
സമാപനസമ്മേളനം സയ്യിദ് ത്വാഹാ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസൽ തങ്ങൾ ഐദ്രുസി, കറ്റമ്പാറ അബ്ദുറഹിമാൻ ദാരിമി എന്നിവരുടെ പ്രഭാഷണം. ചടങ്ങിൽ ഖുർ ആൻ മനപാഠമാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും മസ്ജിദ് നിർമ്മിച്ചു നൽകിയ ഇബ്രാഹിം ഹാജി പാങ്ങിന് ആദരവും നല്കും.