തൃപ്രയാർ: കഴിമ്പ്രം ബീച്ച് വികസന പദ്ധതിയിൽ പ്രതിപക്ഷ അംഗങ്ങളെ അവഗണിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രവർത്തകർ വലപ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ ഉദ്ഘാടനം ചെയ്തു. സി.വി. വികാസ് അദ്ധ്യക്ഷനായി. ജോസ് താടിക്കാരൻ, കെ. ദിലീപ്കുമാർ, ഫാത്തിമ സലീം, അനിത ദീപ്കുമാർ, വൈശാഖ് വേണുഗോപാൽ എന്നിവർ സംസാരിച്ചു.