കേച്ചേരി: മഴുവഞ്ചേരി 60-ാം നമ്പർ അംഗൻവാടിയിൽ നിന്നും 35 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അദ്ധ്യാപിക സോഫിയ്ക്ക് നൃത്തം ചവിട്ടിയും പാട്ടുപാടിയും കുഞ്ഞുങ്ങളുടെയും പൂർവവിദ്യാർത്ഥികളുടേയും യാത്രഅയപ്പ്. മഴുവഞ്ചേരി ഭാരതീയ വിദ്യാവിഹാർ സ്‌കൂളിൽ ചൂണ്ടൽ പഞ്ചായത്ത് അംഗം ധനേഷ് ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് പാങ്ങിൽ ഭാസ്‌കരൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജെ. മാത്യു സ്വാഗതവും സോഫിയ നന്ദിയും പറഞ്ഞു.