food

തൃശൂർ: പൂരത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനയ്ക്കായി എ.സി.എഫ്.എസ് സ്ഥാപനത്തിന് കീഴിലുള്ള ഭക്ഷ്യസുരക്ഷാ ഓഫീസർമാരെ സ്‌പെഷ്യൽ സ്‌ക്വാഡായി നിയമിച്ചു. ഇന്ന് തൃശൂർ ഫുഡ്‌സേഫ്റ്റി ഓഫീസർ ഡോ.രേഖ മോഹൻ, ചാലക്കുടി ഫുഡ്‌സേഫ്റ്റി ഓഫീസർ ഡോ.എ.രേഖ, മണലൂർ ഫുഡ്‌സേഫ്റ്റി ഓഫീസർ അരുൺ പി.കരിയത്ത്, നാട്ടിക ഫുഡ്‌സേഫ്റ്റി ഓഫീസർ സി.ദിവ്യ ദിനേഷ് എന്നിവർക്കാണ് ചുമതല. 11 ന് തൃശൂർ ഫുഡ്‌സേഫ്റ്റി ഓഫീസർ ഡോ.രേഖ മോഹൻ, ചാലക്കുടി ഫുഡ്‌സേഫ്റ്റി ഓഫീസർ ഡോ.എ.രേഖ എന്നിവരെയും നിയമിച്ചതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. ഫോൺ: 04872424158

മാസ്‌ക് മസ്റ്റ്

തൃശൂർ പൂരത്തിന് ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കം പൂർത്തിയായി. കൊവിഡ് 19 പൂർണ്ണമായും വിട്ടൊഴിയാത്ത സാഹചര്യത്തിൽ പൊതുജനങ്ങൾ മാസ്‌ക്ക് ധരിക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തരുതെന്ന് ആരോഗ്യ വകുപ്പ് നിദ്ദേശിച്ചു. കൂടാതെ അടിയന്തര സാഹചര്യം നേരിടുന്നതിന് മെഡിക്കൽ ടീമോട് കൂടിയ ആംബുലൻസുകൾ ബാറ്റ, ധനലക്ഷ്മി ബാങ്ക്, സ്വപ്ന തിയേറ്റർ, കേരള ടൈം ഹൗസ്, എം.ഒ റോഡ് എന്നീ അഞ്ച് പോയിന്റുകളിലായി നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമേ ഇലഞ്ഞിത്തറ മേളം, ശ്രീമൂലസ്ഥാനം എന്നിവിടങ്ങളിലും മെഡിക്കൽ ടീം ഉണ്ടായിരിക്കും. ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് ആയ 'ക്യുവർ ഷോപ്പി'ന്റെ മെഡിക്കൽ ടീം അടങ്ങുന്ന നാല് ആംബുലൻസും ആറ് ഓക്‌സിജൻ പാർലറും വിവിധ സ്ഥലങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.

ആക്ട്‌സ്, 108 എന്നിവയുടെ 10 ആംബുലൻസ് വീതം പൂരത്തിന്റെ അടിയന്തര സാഹചര്യങ്ങളെ നേരിടാനായി തയ്യാറാക്കിയിട്ടുണ്ട്.

എൻ.കെ.കുട്ടപ്പൻ
ജില്ലാ മെഡിക്കൽ ഓഫീസർ

പൂ​ര​ത്തി​ന് ​മു​മ്പ് ​പൂ​ര​പ്പ​റ​മ്പ് ​നി​റ​ഞ്ഞു

തൃ​ശൂ​ർ​ ​:​ ​പൂ​ര​ത്തി​ന് ​ഒ​രു​ ​നാ​ൾ​ ​മു​മ്പേ​ ​പൂ​ര​ന​ഗ​രി​ ​നി​റ​ഞ്ഞൊ​ഴു​കി.​ ​പൂ​ര​ ​വി​ളം​ബ​ര​മ​റി​യി​ക്കാ​ൻ​ ​നെ​യ്ത​ല​ക്കാ​വി​ല​മ്മ​ ​എ​ത്തി​യ​തോ​ടെ​യാ​ണ് ​തെ​ക്കേ​ ​ഗോ​പു​ര​ന​ട​യും​ ​ശ്രീ​മൂ​ല​സ്ഥാ​ന​വും​ ​പു​രു​ഷാ​ര​ത്തെ​ ​കൊ​ണ്ടു​നി​റ​ഞ്ഞ​ത്.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​പെ​യ്ത​ ​മ​ഴ​യു​ടെ​ ​ത​ണു​പ്പ് ​മാ​റി​ ​ചൂ​ട് ​ക​ത്തി​ക്ക​യ​റി​യെ​ങ്കി​ലും​ ​ഒ​ന്നും​ ​കൂ​സാ​തെ​യാ​യി​രു​ന്നു​ ​ഗോ​പു​ര​ന​ട​ ​തു​റ​ക്കാ​നു​ള്ള​ ​പു​രു​ഷാ​ര​ത്തി​ന്റെ​ ​കാ​ത്തി​രി​പ്പ്. കി​ഴ​ക്കൂ​ട്ടി​ന്റെ​ ​മേ​ള​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​ ​നെ​യ്ത​ല​ക്കാ​വി​ല​മ്മ​ ​തേ​ക്കി​ൻ​ക്കാ​ട്ടി​ലേ​ക്ക് ​ക​ട​ന്ന​ത് ​മു​ത​ൽ​ ​ആ​ർ​പ്പു​വി​ളി​ക​ൾ​ ​ഉ​യ​ർ​ന്നു​തു​ട​ങ്ങി.​ ​ശ്രീ​മൂ​ല​ ​സ്ഥാ​ന​ത്തെ​ത്തി​ ​മേ​ളം​ ​കൊ​ട്ടി​ക്ക​ലാ​ശി​ച്ച​തോ​ടെ​ ​പൂ​ര​ന​ഗ​രി​ ​ആ​ഹ്ലാ​ദ​ത്തി​ലാ​യി.​ ​ആ​യി​ര​ങ്ങ​ൾ​ ​മൊ​ബൈ​ലു​ക​ൾ​ ​ഉ​യ​ർ​ത്തി​ ​ചി​ത്രം​ ​പ​ക​ർ​ത്തു​ന്ന​ ​കാ​ഴ്ച​യും​ ​കൗ​തു​ക​ക​ര​മാ​യി.​ ​ഏ​താ​നും​ ​വ​ർ​ഷം​ ​മു​മ്പ് ​തെ​ച്ചി​ക്കോ​ട്ട് ​രാ​മ​ച​ന്ദ്ര​ൻ​ ​പൂ​ര​വി​ളം​ബ​ര​മ​റി​യി​ക്കാ​നെ​ത്തി​യ​തോ​ടെ​യാ​ണ് ​തെ​ക്കേ​ ​ഗോ​പു​ര​ന​ട​യി​ൽ​ ​ഇ​ത്ര​യും​ ​ജ​ന​ക്കൂ​ട്ട​മെ​ത്തി​ ​തു​ട​ങ്ങി​യ​ത്.

പൂ​രം​ ​പു​ത്തു​ല​യും​ ​ഘ​ട​ക​പൂ​ര​ങ്ങ​ളാൽ

തൃ​ശൂ​ർ​ ​:​ ​ത​ട്ട​ക​ങ്ങ​ളി​ൽ​ ​നി​ന്ന് ​ആ​വേ​ശ​ത്തോ​ടെ​ ​ഘ​ട​ക​ ​പൂ​ര​ങ്ങ​ളെ​ത്തും.​ ​ഇ​ന്ന് ​രാ​വി​ലെ​ ​ഏ​ഴ​ര​യോ​ടെ​ ​ക​ണി​മം​ഗ​ലം​ ​ശാ​സ്താ​വ് ​തെ​ക്കേ​ ​ഗോ​പു​ര​ന​ട​യി​ലൂ​ടെ​ ​വ​ട​ക്കു​ന്നാ​ഥ​നി​ലേ​ക്ക് ​എ​ത്തു​ന്ന​തോ​ടെ​യാ​ണ് ​ഘ​ട​ക​പൂ​ര​ങ്ങ​ൾ​ക്ക് ​തു​ട​ക്ക​മാ​കു​ക.​ ​തു​ട​ർ​ന്ന് ​പ​ന​മു​ക്കും​പി​ള്ളി,​ ​ചെ​മ്പൂ​ക്കാ​വ്,​ ​കാ​ര​മു​ക്ക്,​ ​ലാ​ലൂ​ർ,​ ​ചൂ​ര​ക്കോ​ട്ടു​കാ​വ്,​ ​അ​യ്യ​ന്തോ​ൾ,​ ​നെ​യ്ത​ല​ക്കാ​വ് ​ക്ഷേ​ത്ര​ങ്ങ​ൾ​ ​നി​ശ്ച​യി​ച്ച​ ​സ​മ​യ​പ്ര​കാ​രം​ ​പൂ​ര​ന​ഗ​രി​യി​ലെ​ത്തി​ ​വ​ട​ക്കു​ന്നാ​ഥ​നെ​ ​വ​ണ​ങ്ങി​ ​തി​രി​ച്ചു​ ​പോ​കും.

ഉ​ച്ച​യ്ക്ക് ​പ​ന്ത്ര​ണ്ടോ​ടെ​ ​ഘ​ട​ക​പൂ​ര​ങ്ങ​ൾ​ ​അ​വ​സാ​നി​ച്ച​ ​ശേ​ഷ​മാ​ണ് ​പ്ര​ധാ​ന​ ​പ​ങ്കാ​ളി​ക​ളാ​യ​ ​തി​രു​വ​മ്പാ​ടി​യും​ ​പാ​റ​മേ​ക്കാ​വു​മെ​ത്തു​ക.​ ​രാ​ത്രി​ ​പൂ​ര​ത്തി​ലും​ ​ആ​ദ്യ​മെ​ത്തു​ക​ ​ക​ണി​മം​ഗ​ല​മാ​ണ്.​ ​പൂ​ര​ ​ന​ഗ​രി​യി​ൽ​ ​മൂ​ന്ന് ​ത​വ​ണ​യെ​ത്തു​ന്ന​ത് ​നെ​യ്ത​ല​ക്കാ​വ് ​ഭ​ഗ​വ​തി​ ​മാ​ത്ര​മാ​ണ്.​ ​പൂ​ര​ത്ത​ലേ​ന്ന് ​വി​ളം​ബ​ര​വു​മാ​യി​ട്ടാ​ണ് ​നെ​യ്ത​ല​ക്കാ​വി​ല​മ്മ​ ​എ​ത്തു​ന്ന​ത്.