കൊടുങ്ങല്ലൂർ: റവന്യൂ പെൻഷനേഴ്‌സ് അസോസിയേഷൻ 12-ാം വാർഷിക പൊതുയോഗം നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. സി.കെ. ദിനകരൻ അദ്ധ്യക്ഷനായി. അഖിലേന്ത്യ ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ മുൻ ഇന്റർനാഷണൽ വോളിബോൾ താരം കൂടിയായ കെ. ദീപിക ബാബുരാജിനെ നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉപഹാരം നൽകി ആദരിച്ചു. എം.പി. നാരായണൻ പിഷാരടി മുഖ്യപ്രഭാക്ഷണം നടത്തി. ടി.ജി. ലീന, എം.കെ. പുരുഷോത്തമൻ, അബ്ദുള്ളക്കുട്ടി, മുകുന്ദൻ, സൂര്യ കാന്തി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം.കെ. പുരുഷോത്തമൻ (പ്രസിഡന്റ്), കെ.കെ. മയൂരനാഥൻ (സെക്രട്ടറി), അബ്ദുള്ളക്കുട്ടി (ട്രഷറർ).