കയ്പമംഗലം: മതിലകം സൗഹൃദം റെസിഡന്റ്സ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജയപ്രകാശ് മണ്ടത്ര അദ്ധ്യക്ഷനായി. മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ മുഖ്യാതിഥിയായി. അസോസിയേഷൻ സെക്രട്ടറി റഹീം പോനാക്കുഴി റിപ്പോർട്ടും കൺവീനർ സി.എം. ജുഗുനു അനുസ്മരണവും നടത്തി. പഞ്ചായത്ത് അംഗങ്ങളായ മാലതി സുബ്രഹ്മണ്യൻ, സഞ്ജയ് ശാർക്കര, ജിത്ത് മണ്ടത്ര, മധു ചിറയിൽ, അശോകൻ അടിപറമ്പിൽ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.