കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ ചാപ്പാറയിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനോട് അനുബന്ധിച്ച് ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷൻ സ്ഥാപിച്ചു. ജില്ലയിൽ 12 സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിൽ ഏഴെണ്ണത്തിന്റെ പണി പൂർത്തീകരിച്ചു. വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി ചാർജിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി.
നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ മുഖ്യാതിഥിയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, നഗരസഭാ കൗൺസിലർ ടി.എസ്. സജീവൻ, ഡെപ്യൂട്ടി ചീഫ് എൻജിനിയർ മായ മുകുന്ദൻ, അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ കെ.ജി. പോറ്റി തുടങ്ങിയവർ പ്രസംഗിച്ചു.