meeting
ചാലക്കുടി മേയ്ക്കാട്ടുകുളം കല്ലിങ്ങൽ ഫാമിലി ട്രസ്റ്റിന്റെ സിൽവർ ജൂബിലിയാഘോഷം ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: മേയ്ക്കാട്ടുകുളം കല്ലിങ്ങൽ ഫാമിലി ട്രസ്റ്റിന്റെ സിൽവർ ജൂബിലിയാഘോഷം ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് കെ.വി. പോൾ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ അവാർഡുകളും ബിഷപ്പ് വിതരണം ചെയ്തു. മുതിർന്ന പൗരന്മാരേയും സ്ഥാപക പ്രസിഡന്റ് കെ.വി. പോളിനേയും ഉപഹാരം നൽകി ആദരിച്ചു. ടി.ജെ. സനീഷ് കുമാർ എം.എൽ.എ, നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ഫാ.ഡേവിസ് കല്ലിങ്ങൽ, ഫാ.ജോജി കല്ലിങ്ങൽ, സിസ്റ്റർ ലിറ്റിൽ മരിയ, സിസ്റ്റർ ഫിസിലിയ, സെക്രട്ടറി കെ.ജെ. ജോഷി എന്നിവർ പ്രസംഗിച്ചു.