pooram

തൃശൂർ : സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാൻ അനുമതി നൽകാമെന്ന് തീരുമാനം. പൊലീസും ദേവസ്വം ബോർഡും ചേർന്ന് നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ഈ കെട്ടിടങ്ങളിൽ നിന്ന് വെടിക്കെട്ട് കാണേണ്ടവർ രണ്ട് മണിക്കൂർ മുൻപ് ഇവിടങ്ങളിൽ എത്തിച്ചേരണം. അതേസമയം ബലക്ഷയമുള്ള 144 കെട്ടിടങ്ങളിൽ കയറരുതെന്നും നിർദ്ദേശത്തിലുണ്ട്. സാമ്പിൾ വെടിക്കെട്ടിന് പൂര നഗരി ഒരുങ്ങുമ്പോഴാണ് സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാനാവില്ലെന്ന നിലപാട് കൺട്രോളർ ഒഫ് എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ.പി.കെ.റാണ ആവർത്തിച്ചത്. നൂറ് മീറ്റർ പരിധി സുപ്രീംകോടതി നിർദ്ദേശമാണ്. അത് ലംഘിക്കാനാവില്ലെന്നും കൺട്രോളർ വിശദീകരിച്ചു.

സ്വരാജ് റൗണ്ടിൽ നൂറുമീറ്റർ പരിധിക്കപ്പുറമുള്ള സ്ഥലമുണ്ടെന്നും അവിടെ കാണികളെ അനുവദിക്കണമെന്നുമായിരുന്നു പാറമേക്കാവിന്റെ നിലപാട്. പെസ പ്രതിനിധികൾ വൈകിട്ട് വെടിക്കെട്ട് നടക്കുന്ന തേക്കിൻകാട് മൈതാനത്ത് പരിശോധനയ്ക്ക് എത്തുന്നുണ്ട്. തീരുമാനത്തിൽ പെസ ഉറച്ചു നിന്നാൽ സ്വരാജ് റൗണ്ടിൽ കാണികളുണ്ടാവില്ല. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, കെ.രാജൻ, മേയർ എം.എം.വർഗീസ്, ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ, കളക്ടർ ഹരിത വി.കുമാർ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് പൊതുവാൾ, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി.വിജയൻ, മറ്റ് ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

7​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ 50,000
ലി​റ്റ​ർ​ ​സൗ​ജ​ന്യ​ ​സം​ഭാ​രം

തൃ​ശൂ​ർ​ ​:​ ​പൂ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ​കോ​ർ​പ​റേ​ഷ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഏ​ഴ് ​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ ​സൗ​ജ​ന്യ​സം​ഭാ​രം​ ​വി​ത​ര​ണം​ ​ചെ​യ്യു​മെ​ന്ന് ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗ്ഗീ​സ് ​അ​റി​യി​ച്ചു.​ ​കോ​ർ​പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ൻ​വ​ശം,​ ​മ​ണി​ക​ണ്ഠ​നാ​ൽ,​ ​ന​ടു​വി​ലാ​ൽ,​ ​ബി​നി​ ​ടൂ​റി​സ്റ്റ്‌​ഹോ​മി​ന് ​മു​ൻ​വ​ശം,​ ​രാ​മ​വ​ർ​മ്മ​പാ​ർ​ക്ക്,​ ​പാ​റ​മേ​ക്കാ​വി​ന് ​സ​മീ​പം,​ ​മേ​നാ​ച്ചേ​രി​ ​ബി​ൽ​ഡിം​ഗി​ന് ​മു​ൻ​വ​ശം​ ​തു​ട​ങ്ങി​യ​ ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് ​സം​ഭാ​ര​ ​വി​ത​ര​ണം​ ​ന​ട​ക്കു​ക.​ ​മി​ൽ​മ​യി​ൽ​ ​നി​ന്നു​മാ​ണ് 50,000​ ​ലി​റ്റ​ർ​ ​സം​ഭാ​രം​ ​കോ​ർ​പ​റേ​ഷ​ൻ​ ​വാ​ങ്ങു​ന്ന​ത്.​ ​രാ​വി​ലെ​ ​സം​ഭാ​ര​ ​വി​ത​ര​ണ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.