temple

കലിക്കൽ ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കംകുറിച്ച് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം തെളിക്കുന്നു.

ചാലക്കുടി: കലിക്കൽ ഭഗവതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ മഹോത്സവത്തിന് തുടക്കമായി. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ ഉണ്ണിക്കൃഷ്ണൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ഇതോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ചടങ്ങും നടന്നു. ക്ഷേത്ര സമിതി പ്രസിഡന്റ് എം.യു. രവി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി, സമിതി സെക്രട്ടറി വൃന്ദ മധു, കൺവീനർ രാജൻ ചൂരക്കാട്ടുക്കര, കെ.വി. രാജൻ, സി.വി. സുരേഷ്, കെ.പി. സന്തോഷ്, ആർ. രാജൻ തുടങ്ങിയവർ സംസാരിച്ചു.