ഒല്ലൂർ: ഒല്ലൂരിന്റെ സമുന്നത നേതാവും മുൻ എം.എൽ.എയുമായിരുന്ന പി.ആർ. ഫ്രാൻസിസിന്റെ 20-ാം ചരമവാർഷിക ദിനം ആചരിച്ചു. ഒല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം കോൺഗ്രസ് ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് ജെയ്ജു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഒല്ലൂർ മണ്ഡലം പ്രസിഡന്റ് ഡേവിസ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. വി.വി. മുരളീധരൻ, ജോണി ചിറയത്ത്, സനോജ് കാട്ടൂക്കാരൻ, ഇ.വി. സുനിൽരാജ്, ആനന്ദ് മൊയ്‌ലൻ, ഫ്രാങ്കോ തൃക്കൂകാരൻ, ശശി പോട്ടയിൽ, ജോസഫ് പടമാടൻ, വിനീഷ് തയ്യിൽ, റിസൻ വർഗീസ്, ആൽജോ ചാണ്ടി, എ.എ. ജോസ്, ഐ.എൻ.ടി.യു.സി തൊഴിലാളി സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ സംസാരിച്ചു.