കയ്പമംഗലം: എസ്.എൻ.ഡി.പി കയ്പമംഗലം ബീച്ച് ശാഖയുടെ നേതൃത്വത്തിൽ പെരിഞ്ഞനം ലയൺസ് ക്ലബും കൊച്ചിൻ ഐ ഫൗണ്ടേഷൻ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് സുധീപ്കുമാർ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ശങ്കരനാരായണൻ കളപ്പുരക്കൽ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി രമേഷ് കണ്ണംപറമ്പിൽ, പഞ്ചായത്തംഗം പ്രജിത റഫീക്ക്, നാട്ടിക യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണംമ്പുള്ളി, ലയൺസ് ക്ലബ് പ്രസിഡന്റ ജിതേഷ് മണ്ടത്ര, ജോൺസൺ, പ്രസന്നൻ പറപറമ്പിൽ, റീന അനിൽ എന്നിവർ സംസാരിച്ചു. നാട്ടിക യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ബിന്ദു മനോജ്, ദേവമംഗലം ശാഖാ പ്രസിഡന്റ് വിശ്വംഭരൻ തറയിൽ, സെക്രട്ടറി പ്രദീപ് തറയിൽ, വൈസ് പ്രസിഡന്റ് സത്യൻ കുറൂട്ടിപറമ്പിൽ, അഗസ്‌തേശ്വപുരം ശാഖാ സെക്രട്ടറി മനോഹരൻ, ശക്തിധരൻ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.