കുറ്റിച്ചിറ എസ്.എൻ.ഡി.പി ശാഖയുടെ കുടുംബ സംഗമത്തിൽ ക്ഷേത്രം മേൽശാന്തി അനൂപ് എടത്താടൻ പഠനോപകരണങ്ങളുടെ വിതരണം നിർവഹിക്കുന്നു.
ചാലക്കുടി: കുറ്റിച്ചിറ എസ്.എൻ.ഡി.പി ശാഖയിൽ കുടുംബസംഗമം, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം എന്നിവ നടത്തി. ക്ഷേത്രം മേൽശാന്തി അനൂപ് എടത്താടൻ ഉദ്ഘാടനം നിർവഹിച്ചു. ശാഖാ പ്രസിഡന്റ് എം.ജി. രവി അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര സമിതി പ്രസിഡന്റ് ടി.കെ. മനോഹരൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര സമിതി സെക്രട്ടറി കെ.വി. അജയൻ, ശാഖാ സെക്രട്ടറി ടി.കെ. ബിജു, വൈസ് പ്രസിഡന്റ് ഷെർലി രവി, കെ.കെ. കരുണൻ, സോമരാജൻ കൊളക്കാട്ടിൽ, ഓമന രവി, ലളിത അയ്യപ്പൻകുട്ടി, സുജാത വിജയൻ എന്നിവർ പ്രസംഗിച്ചു.