ചാലക്കുടി: ടൗൺഹാളിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ ബേക്കറി മാലിന്യങ്ങൾ തള്ളിയതായി കണ്ടെത്തി. കേടായ കേക്ക്, ബ്രഡ് തുടങ്ങിയവയ്ക്ക് പുറമെ പ്ലാസ്റ്റിക് കവറുകളും വ്യാപകമായി തള്ളിയിട്ടുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.