ചാലക്കുടി: താലൂക്ക് ലൈബ്രറി കൗൺസിന്റെ നേതൃത്വത്തിൽ ഗവ. ഈസ്റ്റ് എൽ.പി. സ്‌കൂളിൽ സർഗോത്സവം 2021-22 സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഐ. ബാലഗോപാലൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ആർ.എൽ.വി രാമകൃഷ്ണൻ മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർ വി.ജെ. ജോജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ഡേവീസ്, ബീന രവീന്ദ്രൻ, യു.കെ. പ്രഭാകരൻ, കെ.എൻ. ഭരതൻ, സി.ഡി. പോൾസൺ, എം.കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.