കുന്നംകുളം: അണ്ടർ 19 തൃശൂർ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് ചമ്മന്നൂർ സ്വദേശി എം.എ. നിസാം തിരഞ്ഞെടുക്കപ്പെട്ടു. കേരള ക്രിക്കറ്റ് അസോസിയേഷൻ തൊടുപുഴയിൽ വച്ച് നടത്തുന്ന അന്തർജില്ല മാച്ചിന്റെ ടീമിലേക്കാണ് നിസാം തിരഞ്ഞെടുക്കപ്പെട്ടത്. തൃശൂർ കേരളവർമ്മ കോളേജ് ഗ്രൗണ്ടിൽ നടന്ന സെലക്ഷനിൽ തൃശൂർ ജില്ലാ സെക്രട്ടറി ജോസഫ് പോളാണ് ടീമിനെ പ്രഖ്യാപിച്ചത്. നിസാമിനെ കൂടാതെ 15 പേർ കൂടി ടീമിലിടം നേടി. മാച്ചുകളിൽ പവൻ ശ്രീധരനാണ് ടീമിനെ നയിക്കുക. കൊച്ചനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ നിസാം ചമ്മന്നൂർ മണ്ണൂർ മഠത്തിൽ ഗഫൂർ-സുലൈഖ ദമ്പതികളുടെ മകനാണ്.