ചാലക്കുടി: നഗരസഭ വാർഡ് 18 ആശുപത്രി റോഡിൽ പാറയിൽ രാജു-സ്മിത ദമ്പതികൾക്കായി നിർമ്മിക്കുന്ന വീടിനാവശ്യമായ പെയിന്റും അനുബന്ധ സാമഗ്രികളും കാർമ്മൽ സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റ് കൈമാറി. വിദ്യാർത്ഥികൾ സ്വരൂപിച്ച പണമാണ് ഇതിന് വിനിയോഗിച്ചത്. വാർഡ് കൗൺസിലർ വി.ജെ. ജോജി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോസ് താണിക്കൽ സി.എം.ഐ അദ്ധ്യക്ഷനായി. പി.ഒ. ജോസ്, സിന്നി ഷാജു, വിത്സൻ കല്ലൻ, സാജൻ പടിക്കല, വിദ്യാർത്ഥികളായ ജെസ്റ്റിന ജോജി, കെ.ജി. ഹന്ന എന്നിവർ സംസാരിച്ചു.