പട്ടിക്കാട്: മുൻ എം.എൽ.എയും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന പി.ആർ ഫ്രാൻസിസിന്റെ 20-ാമത് അനുസ്മരണം ഐ.എൻ.ടി.യു.സി പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.പി. എൽദോസ്, ഷൈജു കുര്യൻ, സജി താന്നിക്കൽ, തങ്കായി കുര്യൻ, പ്രേമൻ പട്ടിക്കാട്, കെ.സി. അഭി, സിന്റോ കെ.ഡി, തിമോത്തി, ബേബി എന്നിവർ സംസാരിച്ചു.