കൊടുങ്ങല്ലൂർ: വ്യവസായ വിദ്യാഭ്യാസ സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന എസ്.ജി. രാജഗോപാല പ്രഭുവിനെ ഞായറാഴ്ച കൊടുങ്ങല്ലൂർ പൗരാവലിയും എക്മേളിയും ചേർന്ന് അനുസ്മരിക്കുന്നു. വൈകിട്ട് 4ന് ശൃംഗപുരം തൈവാലത്ത് ഹാളിലാണ് അനുസ്മരണം. ജസ്റ്റിസ് കെ. സുകുമാരൻ, വി.ആർ. സുനിൽകുമാർ എം.എൽ.എ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. എറണാകുളം ഡിസ്ട്രിക്ട് റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പി. രംഗദാസ പ്രഭു അദ്ധ്യക്ഷനാകും. കൺസ്യൂമർ കോടതി റിട്ട. ജഡ്ജ് ഡോ. കെ. രാധ കൃഷ്ണൻനായർ, സി.പി.എം മുതിർന്ന നേതാവ് അമ്പാടി വേണു, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം സി.ജി. രാജഗോപാൽ, ഡോ. വിനോദ് കുമാർ കല്ലോലിക്കൽ, പയ്യന്നൂർ രമേഷ് പൈ, എൻ.ആർ. വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിക്കും.