prethishedhamശ്രീനാരായണ ദർശനേവേദി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പ്രതിഷേധം ടി.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: തൃശൂർ പൂരത്തിന്റെ കുടമാറ്റത്തിനായി പാറമേക്കാവ് ദേവസ്വം കൊണ്ടുവന്ന കൂടകളിൽ ഭഗത് സിംഗ് പോലെയുള്ള സ്വാതന്ത്ര്യ സമരസേനാനികളുടെ ഫോട്ടോയോടൊപ്പം സവർക്കരുടെ ഫോട്ടോ കൊണ്ടുവന്ന നടപടിയിൽ ശ്രീനാരായണദർശന വേദി പ്രതിഷേധിച്ചു.

നവോത്ഥാന നായകർ എന്ന പേരിൽ മന്നത്ത് പത്മനാഭൻ, ചട്ടമ്പിസ്വാമികൾ മുതലായവരുടെ ഫോട്ടോ വയ്ക്കുകയും, കേരളത്തിലെ നവോത്ഥാന നായകരിൽ പ്രധാനികളയായിരുന്ന ശ്രീനാരായണഗുരു, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ തുടങ്ങിയവരുടെ ഫോട്ടോ അവഗണിക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹമാണെന്നും യോഗം കുറ്റപ്പെടുത്തി. എൻ.ബി. അജിതൻ അദ്ധ്യക്ഷനായി. നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വി.ഐ. ശിവരാമൻ, പി.വി. സജിവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.