poonkunnam

തൃശൂർ: പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിലെ വസന്തോത്സവം ക്ഷേത്രത്തിനുള്ളിൽ തയ്യാറാക്കുന്ന പ്രത്യേക വേദിയിൽ 12ന് വൈകിട്ട് 5.30ന് സംവിധായകൻ പ്രിയദർശനും സിനിമാതാരം കല്യാണി പ്രിയദർശനും ചേർന്ന് നിർവഹിക്കും. വിശാഖാ ഹരിയുടെ സംഗീത ഉപന്യാസം. 18 വരെ വൈകിട്ട് 6.30ന് സംഗീത നൃത്ത പരിപാടികൾ നടക്കും. 13നും 14നും യഥാക്രമം കൃതി എസ്.ഭട്ടിന്റെയും എസ്.മഹതിയുടെയും കച്ചേരി. തുടർന്നുള്ള ദിവസങ്ങളിൽ യഥാക്രമം ദുർഗ്ഗാ കൃഷ്ണ, അഭിഷേക് രഘുറാം എന്നിവരുടെയും 17ന് സംഗീതസംവിധായകൻ ശരത്തിന്റെയും കച്ചേരി അരങ്ങേറും. 18ന് തൃശൂർ ബ്രദേഴ്‌സ്, 18ന് കെ.എസ്.വിഷ്ണുദേവ് എന്നിവരുടെ കച്ചേരികളും 20ന് വൈകിട്ട് സഹോദരിമാരായ ഡോ.സംഗീത ശങ്കർ, രാഗിണി ശങ്കർ, നന്ദിനി ശങ്കർ എന്നിവരുടെ വയലിൻ ട്രിയോ അരങ്ങേറും.

പൂരദിനത്തിൽ ചികിത്സ തേടിയത്
എ​ത്തി​യ​ത് 326​ ​പേർ

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​ന് ​ര​ണ്ടു​ദി​വ​സ​മാ​യി​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത് ​മൊ​ത്തം​ 326​ ​കാ​ഷ്വാ​ൽ​റ്റി​ ​കേ​സു​ക​ൾ.​ 9​ ​പേ​ർ​ക്ക് ​ഹൃ​ദ​യ​സം​ബ​ന്ധ​ ​അ​സ്വ​സ്ഥ​ത​ക​ളാ​യി​രു​ന്നു.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​പേ​രെ​ത്തി​യ​ത് ​കു​ട​മാ​റ്റ​ ​സ​മ​യ​ത്താ​യി​രു​ന്നു.
48​ ​മ​ണി​ക്കൂ​റും​ ​തൃ​ശൂ​ർ​ ​പൂ​ര​ത്തി​നൊ​പ്പം​ ​ആ​ശു​പ​ത്രി​ ​ജീ​വ​ന​ക്കാ​ർ​ ​ക​ർ​മ്മ​നി​ര​ത​രാ​യി.​ ​സൂ​പ്ര​ണ്ടി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഒ​രു​ ​സ്റ്റാ​ഫു​പോ​ലും​ ​ലീ​വെ​ടു​ത്തി​രു​ന്നി​ല്ലെ​ന്ന് ​മേ​യ​ർ​ ​എം.​കെ.​വ​ർ​ഗീ​സ് ​അ​റി​യി​ച്ചു.​ ​കോ​ർ​പ​റേ​ഷ​ൻ,​ ​ശു​ചീ​ക​ര​ണ​തൊ​ഴി​ലാ​ളി​ക​ളും​ ​സ​ജീ​വ​മാ​യി​രു​ന്നു.​ ​ഏ​താ​നും​ ​ദി​വ​സ​മാ​യി​ 24​ ​മ​ണി​ക്കൂ​റും​ ​ന​ഗ​ര​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഇ​ട​ത​ട​വി​ല്ലാ​തെ​ ​ന​ട​ത്തി.​ ​പ​ക​ൽ​പ്പൂ​രം​ ​ഉ​പ​ചാ​രം​ ​ചൊ​ല്ലി​ ​പി​രി​ഞ്ഞ് ​ജ​ന​ങ്ങ​ളു​ടെ​ ​പൂ​രം​ ​അ​വ​സാ​നി​ച്ച​പ്പോ​ഴും​ ​ശു​ചീ​ക​ര​ണ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പൂ​രം​ ​ക​ഴി​ഞ്ഞ് ​ഒ​രു​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​ന​ഗ​രം​ ​ശു​ചീ​ക​രി​ക്കു​ന്ന​ ​യ​ജ്ഞം​ ​ഏ​റ്റെ​ടു​ത്തു.​ ​ര​ണ്ടു​ദി​വ​സ​മാ​യി​ 14​ ​ല​ക്ഷ​ത്തി​ലേ​റെ​ ​ജ​ന​ങ്ങ​ൾ​ ​വ​ന്നു​പോ​യ​ ​സ്ഥ​ല​മാ​ണ് ​ശു​ചീ​ക​രി​ച്ച​തെ​ന്നും​ ​മേ​യ​ർ​ ​അ​വ​കാ​ശ​പ്പെ​ട്ടു.