കയ്പമംഗലം: മണപ്പുറത്തെ കലാകാരന്മാരുടെ കൂട്ടായ്മയായ മണപ്പുറം ദൃശ്യകലാവേദി കുടംബ സംഗമം നടത്തി. കാക്കാത്തിരുത്തി സീഷോർ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ സംഗമം നടി ജെസി പള്ളൻ വരാപ്പുഴ ഉദ്ഘാടനം ചെയ്തു. ബഷീർ വടക്കൻ അദ്ധ്യക്ഷനായി. ഷാജഹാൻ കയ്പമംഗലം മണപ്പുറത്തെ മൺമറഞ്ഞുപോയ പ്രതിഭകളെ അനുസ്മരിച്ചു. സഗീർ ചെന്ത്രാപ്പിന്നി, പ്രതാപൻ നെല്ലിക്കത്തറ, സിനിമ സംവിധായകൻ സിദ്ധിക്ക് ഷെമീർ, സംഗീത നാടക അക്കാഡമി നിർവാഹക സമിതിയംഗം വി.ഡി. പ്രേം പ്രസാദ്, ശ്രീജിത്ത്, വി.ടി. നന്ദകുമാർ, ശങ്കർ, രഞ്ജിത്ത് പെരേര, ഹൈദരലി പുലക്കോട്ടിൽ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ എൺപത്തിയഞ്ചോളം പ്രതിഭകളെ ആദരിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നാടക അവതരണവും ഉണ്ടായിരുന്നു.