മാള: തൃശൂർ പൂരം കുടമാറ്റവുമായി ബന്ധപ്പെട്ട് ശ്രീനാരായണ ഗുരുദേവനെയും അയ്യങ്കാളിയെയും ഒഴിവാക്കി നവോത്ഥാന നായകരുടെ ചിത്രം പ്രദർശിപ്പിച്ച നടപടി കേരള സമൂഹത്തോടുള്ള അവഹേളനമാണെന്ന് പുത്തൻചിറ ശ്രീനാരായണ ധർമ്മം ട്രസ്റ്റ് അഭിപ്രായപ്പെട്ടു.
തൃശൂർ പൂരത്തെ ഉൾക്കൊള്ളുവാൻ ഗുരുദേവ ദർശനങ്ങൾ ഉൾക്കൊള്ളുന്നവർക്ക് മാത്രമേ കഴിയൂവെന്ന് ശ്രീനാരായണധർമം ട്രസ്റ്റ് എക്‌സിക്യൂട്ടീവ് യോഗം അഭിപ്രായപ്പെട്ടു. സി.കെ. യുധി മാസ്റ്റർ അദ്ധ്യക്ഷനായി. പി.കെ. വിജയൻ, ബെന്നി ആർ, പണിക്കർ, ടി.എം. രാജു എന്നിവർ സംസാരിച്ചു.