എടമുട്ടം: ജില്ലാ പുരുഷ വനിതാ ടീമിനെ തിരഞ്ഞെടുക്കാനായുള്ള ബീച്ച് വോളിബാൾ ചാമ്പ്യൻഷിപ്പ് ടി.എസ്.ജി.എ ജനറൽ സെക്രട്ടറി സി.ജി.അജിത്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വോളിബാൾ അസോസിയേഷനാണ് കഴിമ്പ്രം ശ്രീനാരായണ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്‌ളബ്ബിന്റെ സഹകരണത്തോടെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.
പുരുഷ വിഭാഗം മത്സരത്തിൽ മുസിരിസ് കൊടുങ്ങല്ലൂരിനെ പ്രതിനിധീകരിച്ച് കളിച്ച ദീപൻ വി.ജെ, അർജുൻദാസ് ഇ.എസ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും എസ്.എൻ.എസ്.സി കഴിമ്പ്രത്തെ പ്രതിനിധീകരിച്ച് കളിച്ച ഷാൻ കെ.സി, അജ്മൽ കെ.കെ എന്നിവർ രണ്ടാം സ്ഥാനവും നേടി.
വനിതാ വിഭാഗത്തിൽ അലാന സിദ്ധിക്ക്, ശ്രിയ സതീഷ് എന്നിവർ ഒന്നാം സ്ഥാനവും അഞ്ജലി പി.എസ്, ഗായത്രി.എൻ എന്നിവർ രണ്ടാം സ്ഥാനവും നേടി. വി.ശശിധരൻ, മണികണ്ഠലാൽ, ടി.ആർ.ദില്ലി രത്‌നം, സക്കീർ ഹുസൈൻ, ടി.എൻ.സിജിൽ, വി.സി.ദിലീപ്, ഷൈൻ.കെ.സി എന്നിവർ സംസാരിച്ചു. ജില്ലാ വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് പി.ശിവകുമാർ സമ്മാനദാനം നിർവഹിച്ചു.