kwaja-foodsതൃപ്രയാറിലെ ഹോട്ടലുകൾ, ബേക്കറി, കൂൾബാർ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു.

പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു

തൃപ്രയാർ: നാട്ടിക പഞ്ചായത്ത്, കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ തൃപ്രയാറിൽ ഹോട്ടലുകൾ, ബേക്കറി, കൂൾബാർ ഉൾപ്പെടെയുള്ള ഭക്ഷണശാലകളിൽ പരിശോധന നടത്തി. ജംഗ്ഷന് തെക്ക് വശത്ത് പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നും പഴകിയ ചപ്പാത്തി, പൊറോട്ട എന്നിവ പിടിച്ചെടുത്തു നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ചിക്കൻ സെന്റർ അടച്ചുപൂട്ടി. ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്ന് പഴകിയ ജ്യൂസ് പിടിച്ചെടുത്തു നശിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിൽ നിന്നായി 7,000ത്തിലധികം രൂപ പിഴ ചുമത്തി. പഞ്ചായത്ത് ലൈസൻസ്, ജോലിക്കാർക്ക് മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റ്, മലിന ജലം സംസ്‌കരിക്കുന്നതിനുള്ള സൗകര്യം എന്നിവയില്ലാത്ത നിരവധി സ്ഥാപനങ്ങൾ കണ്ടെത്തി. നാട്ടിക പഞ്ചായത്ത് സെക്രട്ടറി എം.ജി. സുരേഷ്‌കുമാർ, ക്ലർക്ക് ടി.എ. അനീഷ്, ഹെൽത്ത് ഇൻസ്‌പെക്ടർ ടി.പി. ഹനീഷ്‌കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എസ്. ഫശീല ബീവി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.