തൃശൂർ: പൂരത്തിന് പൊലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി കാര്യങ്ങളും ക്ഷേമകാര്യങ്ങളും ഏകോപിപ്പിച്ചത് തൃശൂർ സിറ്റി പൊലീസ് വെൽഫെയർ വിഭാഗം. ഡ്യൂട്ടി സംബന്ധമായ കാര്യങ്ങൾക്കായി ആയിരത്തിലധികം ടെലിഫോൺ കോളുകളാണ് രണ്ടു ദിവസങ്ങളിലായി വെൽഫെയർ സെല്ലിൽ സ്വീകരിച്ചത്. നഗരത്തിലെ സ്‌കൂളുകളിലും കോളേജുകളിലും താമസസൗകര്യം ഒരുക്കി. ഭക്ഷണം, കുടിവെള്ളം എന്നിവ എത്തിച്ചു നൽകി. ക്ഷീണമകറ്റാൻ പഴവർഗങ്ങളും വിതരണം ചെയ്തു.