മുപ്ലിയം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ജലപരിശോധന ലാബിന്റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ അദ്ധ്യക്ഷയായി. ഹരിതകേരള മിഷൻ റിസോഴ്‌സ്്‌പേഴ്‌സൺ പി.ജി. സുഗതൻ പദ്ധതി വിശദീകരിച്ചു. പ്രിൻസിപ്പൽ കെ. സൗദാമിനി, ജില്ലാ പഞ്ചായത്ത്അംഗം സരിത രാജേഷ്, ഹേമ നന്ദകുമാർ, പുഷ്പാകരൻ ഒറ്റാലി, ഇ.വി. ഷാബു, കെ.എൻ. ജയപ്രകാശ്, പ്രധാന അദ്ധ്യാപിക എം.വി. ഉഷ, വി.മിനി എന്നിവരും പങ്കെടുത്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ലാബ് സ്ഥാപിച്ചത്.